മലപ്പുറം : വിമാനത്താവളത്തിലേക്ക് ഓട്ടോറിക്ഷകൾ കയറിയാൽ 3000 രൂപ ഫൈൻ ഈടാക്കുമെന്ന തീരുമാനം പിൻവലിച്ചില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കാൻ എ.ഐ.ടി.യു.സി മലപ്പുറം ജില്ലാ ടാക്സി ഡ്രൈവേഴ്സ് ആന്റ് മോട്ടോർ എൻജിനീയറിംഗ് വർക്കേഴ്സ് യൂണിയൻ തീരുമാനിച്ചു. യോഗത്തിൽ കെ.പി. ബാലകൃഷ്ണൻ, വിശ്വൻ പള്ളിക്കൽ, ഹമീദ്, അബ്ദുൾ നാസർ, സുലൈമാൻ, രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.