തിരൂരങ്ങാടി : ചെമ്മാട് നഗരത്തിലെ കടകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും മലിനജലവും മത്സ്യ-മാംസ അവശിഷ്ടങ്ങളും ഓടകളിലൂടെ ഒഴുക്കി ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നവർക്കെതിരെ കർശന നിയമനടപടി കൈക്കൊള്ളണമെന്ന് ചെമ്മാട് കെ.ടി ഓഡിറ്റോറിയത്തിൽ ചേർന്ന സി.എം.പി തിരൂരങ്ങാടി മുനിസിപ്പൽ സമ്മേളനം അധികൃതരോട് ആവശ്യപ്പെട്ടു. സമ്മേളനം സി.എം.പി സംസ്ഥാന അസി:സെക്രട്ടറി കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എൻ.വി മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. വാസു കാരയിൽ, ടി.ജോൺസുകുമാർ, അഷറഫ് തച്ചറപടിക്കൽ, സി.പി. ബേബി, എം.പി. ജയശ്രീ, എം.ബി രാധാകൃഷ്ണൻ,സി.പി അറമുഖൻ, എം.ബി ഷൈജു, വിനോദ് പള്ളിക്കര, പുനത്തിൽ രവീന്ദ്രൻ, ടി.വേലായുധൻ എന്നിവർ പ്രസംഗിച്ചു. അഷറഫ് തച്ചറപ്പടിക്കലിനെ സെക്രട്ടറിയായും പി.ടി ഹംസ, വിനോദ് പള്ളിക്കര, എം.ബി രാധാകൃഷ്ണൻ, സി.പി അറമുഖൻ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. 21 അംഗ മുനിസിപ്പൽ കമ്മിറ്റിയും രൂപവത്കരിച്ചു.