നിലമ്പൂർ: ബീവറേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യം വാങ്ങി അനധികൃത വിൽപ്പന നടത്തിയയാളെ നിലമ്പൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.
നിലമ്പൂർ മുമ്മുളളി വെള്ളിയമ്പാടം വാകേരി വീട്ടിൽ സുന്ദരനെയാണ് (55) അസി.എക്‌സൈസ് ഇൻസ്‌പെക്ടർ റോയ് എം. ജേക്കബ് അറസ്റ്റ് ചെയ്തത്. നവംബർ ഒന്നിന് ഡ്രൈഡേ ആയതിനാൽ തലേ ദിവസം വാങ്ങി സൂക്ഷിച്ച് രാവിലെ വിൽപ്പന നടത്തവേയാണ് ആറര ലിറ്റർ മദ്യവുമായി ഇയാളെ പിടികൂടിയത്
മുമ്മുളളി, ഏനാന്തി, പാത്തിപ്പാറ ഭാഗങ്ങളിൽ അനധികൃത മദ്യവിൽപ്പന മൂലം ശല്യമുണ്ടെന്ന് നാട്ടുകാർ നിരന്തരം പരാതിപ്പെട്ടിരുന്നു. അനധികൃത മദ്യവിൽപ്പന നടത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കുമെന്ന് റേഞ്ച് ഇൻസ്‌പെക്ടർ കെ.ടി. സജിമോൻ അറിയിച്ചു.
സംഘത്തിൽ പ്രിവന്റീവ് ഓഫീസർ റെജി തോമസ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ എ. അഭിലാഷ്, കെ.ആർ. ജസ്റ്റിൻ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർമാരായ സനീറ, ഏഞ്ജലിൻ ചാക്കോ, സജിനി എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു