മലപ്പുറം: ജില്ല സാക്ഷരതാ മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ അക്ഷരലക്ഷം സാക്ഷരതാപദ്ധതിയിൽ 4605 പേർ വിജയിച്ചു. സർട്ടിഫിക്കറ്റ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പ്രൊഫ.കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ നിർവ്വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കോ-ഓർഡിനേറ്റർ സജി തോമസ് , കോട്ടയ്ക്കൽ നഗരസഭ ചെയർമാൻ കെ.കെ.നാസർ, ജില്ലാപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറയ്ക്കൽ മുതിർന്ന പഠിതാക്കളെ ആദരിച്ചു.
കോട്ടയ്ക്കൽ നഗരസഭ വൈസ് ചെയർപേഴ്സൺ ബുഷ്റ ഷബീർ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ സാജിദ് മങ്ങാട്ടിൽ, ഉസ്മാൻകുട്ടി, സുലൈഖാബീവി, ആയിഷു, കൗൺസിലർമാരായ ടി.പി.സുബൈർ, റംല, ഗിരിജ, അസി.കോ-ഓർഡിനേറ്റർ രമേഷ് കുമാർ, പ്രേരക് സുജ. ആബിദ എന്നിവർ
പ്രസംഗിച്ചു