മലപ്പുറം: മഅ്ദിൻ അക്കാദമിയുടെ വൈസനിയത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ത്രിദിന ആദർശ ക്യാമ്പിന് പ്രൗഢമായ തുടക്കം. രാവിലെ ഒമ്പതിന് ആരംഭിച്ച പരിപാടി സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. നവോത്ഥാനത്തിന്റെ പേരിൽ മതനവീകരണം അനുവദിക്കാനാവില്ലെന്നും വിശുദ്ധ ഇസ്‌ലാമിന്റെ ആശയാദർശങ്ങളെ വികലമാക്കി ഭീകരവാദ പ്രവർത്തനങ്ങളിലേക്ക് റിക്രൂട്ട്‌മെന്റ് ചെയ്യുന്ന പ്രസ്ഥാനങ്ങളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. സമസ്ത കേന്ദ്ര മുശാവറ അംഗം കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ പ്രാർത്ഥന നടത്തി. മഅ്ദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി അദ്ധ്യക്ഷത വഹിച്ചു.
സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പൊന്മള മുഹ്‌യിദ്ധീൻ കുട്ടി ബാഖവി, പി. കെ. എം സഖാഫി ഇരിങ്ങല്ലൂർ, റഹ്മത്തുള്ള സഖാഫി എളമരം, അലവി സഖാഫി കൊളത്തൂർ, ഏലംകുളം അബ്ദുർറഷീദ് സഖാഫി, സുലൈമാൻ ഫൈസി കിഴിശ്ശേരി, സൈഫുദ്ധീൻ ഹാജി തിരുവനന്തപുരം, സിദ്ധീഖ് സഖാഫി നേമം, അബ്ദുർറഹ്മാൻ സഖാഫി വിഴിഞ്ഞം എന്നിവർ പ്രസംഗിച്ചു.