തിരൂരങ്ങാടി : ദാറുൽഹുദാ ഇസ്ലാമിക് സർവകലാശാലയുടെ അക്കാദമിക് പ്രവർത്തനങ്ങൾക്കായി ഇനി മുതൽ പോർട്ടൽ സംവിധാനം. സമഗ്ര അക്കാദമിക് പോർട്ടലിന്റെ ലോഞ്ചിംഗ് കർമ്മം വൈസ് ചാൻസലർ ഡോ. ബഹാവുദ്ദീൻ മുഹമ്മദ് നദ്വി നിർവഹിച്ചു. വാഴ്സിറ്റിയുടെ എല്ലാ യു.ജി സ്ഥാപനങ്ങളിലെയും ഓഫ് കാമ്പസുകളിലെയും വിദ്യാർത്ഥികളുടെയും അദ്ധ്യപകരുടെയും വിവരങ്ങൾ ഉൾപ്പെടുത്തിയാണ് പോർട്ടൽ സജ്ജീകരിച്ചിട്ടുളളത്. മാർക്കുകൾ ഉൾപ്പെടെയുള്ള മുഴുവൻ അക്കാദമിക് വിവരങ്ങളും പോർട്ടലിലൂടെ അറിയാം. ചടങ്ങിൽ യു.ഷാഫി ഹാജി ചെമ്മാട്, പി.കെ നാസ്വിർ ഹുദവി, എം.കെ ജാബിറലി ഹുദവി, ഹംസ ഹാജി മൂന്നിയൂർ ജഅ്ഫർ ഹുദവി പൊന്മള, അസദ് ഹുദവി കാരന്തൂർ സംബന്ധിച്ചു.