പൊന്നാനി: പഠിച്ചിറങ്ങിയ സ്ക്കൂളിന് കാലങ്ങൾക്കിപ്പുറം കുടിവെള്ളം കൊണ്ടൊരു സ്നേഹസമ്മാനമൊരുക്കി പൂർവ്വ വിദ്യാർത്ഥികൾ. പൊന്നാനി എം ഐ ഹൈസ്ക്കൂളിലെ 1992 എസ്.എസ്.എൽ. സി ബാച്ചാണ് ഒന്നര ലക്ഷം ചെലവിൽ ബൃഹത്തായ കുടിവെള്ള പ്ലാന്റ് നിർമ്മിച്ചു നൽകിയത്. 1000 ലിറ്റർ വെള്ളം സംഭരിക്കാം. ഉദ്ഘാടനം നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. അലുംനി പ്രസിഡന്റ് കലാഭവൻ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. മൗനത്തുൽ ഇസ്ലാം സഭ സെക്രട്ടറി ഹംസ ബിൻ ജമാൽ, വാർഡ് കൗൺസിലർ ഗംഗാാധരൻ, എ എം അബ്ദുസമദ്, ഹെഡ്മാസ്റ്റർ ടി.എം. സൈനുദ്ദീൻ, എം.എ. നാസർ, ബഷീർ ഐഡിയ, കെ. കുഞ്ഞൻ ബാവ സംസാരിച്ചു.