strike
കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ നടത്തുന്ന രാപ്പകൽ സമരം

മലപ്പുറം: താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർ നടത്തുന്ന രാപ്പകൽ സമരം രണ്ടാം ദിവസത്തിലേക്ക് കടന്നു. ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ( ബെഫി) സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. മോഹന സമരം ഉദ്ഘാടനം ചെയ്തു. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എംപ്ലോയീസ് ഫെഡറേഷൻ അഖിലേന്ത്യാ പ്രസിഡന്റ് സജി.ഒ.വർഗ്ഗീസ് , ബെഫി തൃശൂർ ജില്ലാ സെക്രട്ടറി എം.പ്രഭാകരൻ, എ.ഐ.ആർ.ആർ ബി.ഇ.എ വൈസ് പ്രസിഡന്റ് കെ.ജി മദനൻ, കെ.ജി.ബി ഓഫീസേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് എസ് ബാലചന്ദ്രൻ, കെ.ജി.ബി റിട്ടയറീസ് ഫോറം സംസ്ഥാന കമ്മിറ്റി അംഗം ഇ പ്രേമകുമാരൻ, സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ഇ.എൻ ജിതേന്ദ്രൻ, കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ബദറുന്നീസ, കെ.ജി.ബി ഓഫീസേഴ്സ് യൂണിയൻ വൈസ് പ്രസിഡന്റ് മിനി നാരായണൻ എന്നിവർ സംസാരിച്ചു. സമാപന ദിവസമായ ഇന്ന് എ.ഐ.ആർ.ആർ.ബി.ഇ.എ വൈസ് പ്രസിഡന്റ് നാഗ്ഭൂഷൺ റാവു സമരം ഉദ്ഘാടനം ചെയ്യും. ബെഫി സംസ്ഥാന ജനറൽ സെക്രട്ടറി എസ്.എസ് അനിൽ , സി.ഐ.ടി.യു മലപ്പുറം ജില്ലാ സെക്രട്ടറി വി.ശശികുമാർ, കെ.ജി.ബി റിട്ടയറീസ് ഫോറം സംസ്ഥാന ജനറൽ സെക്രട്ടറി സി.പി നരേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. സി. രാജീവൻ , കെ. പ്രകാശൻ, സി മിഥുൻ, കെ. കൃഷ്ണൻ, മിഥുൻ ദാസ്, രജിത മോൾ, എ പി കൃഷ്ണകുമാർ പി സുരേഷ് , ശങ്കര നാരായണൻ, കെ ടി ചന്ദ്രൻ തുടങ്ങിയവർ സമരത്തിന് നേതൃത്വംനൽകി.