കൊണ്ടോട്ടി: പുളിക്കൽ അങ്ങാടിയിൽ ജ്വല്ലറിയുടെ ചുമര് തുരന്ന് 25 പവൻ സ്വർണ്ണം കവർന്നു. കടയുടെ സി.സി.ടി.വിയുടെ ദൃശ്യങ്ങൾ പതിയുന്ന ഹാർഡ് ഡിസ്‌ക്ക് അടുത്ത തോട്ടിൽ ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. പുളിക്കൽ ചേവായൂർ റോഡിനടത്തുളള എസ്.എം.ജ്വല്ലറിയിലാണ് വെളളിയാഴ്ച പുലർച്ചെ മോഷണം നടന്നത്. പുളിക്കൽ സ്വദേശികളായ മാനോളി ഷാജി, നുപ്പിടിയൻ മുസ്തഫ എന്നിവരുടെ ഉടമസ്ഥതിയിലുളളതാണ് ജ്വല്ലറി. രാവിലെ ജ്വല്ലറിയുടെ സമീപത്തുളള ഹോട്ടൽ ജീവനക്കാരാണ് കടയുടെ ചുമര് തുരന്നതായി ആദ്യം കണ്ടത്. കടയുടെ പിറക് ഭാഗത്തെ ചുമര് തുരന്ന് കല്ലുകൾ അടർത്തിയാണ് മോഷ്ടാവ് അകത്ത് കയറിയത്. കൊണ്ടോട്ടി ഇൻസ്‌പെക്ടർ ഗംഗാധരന്റെ നേതൃത്വത്തിൽ എസ്.ഐ വിനോദ് വലിയാട്ടൂർ സംഘമെത്തി പരിശോധിക്കുന്നനിടെയാണ് ജ്വല്ലറിയുടെ സി.സി.ടി,വിയുടെ ഡി.വി.ആർ, കമ്പ്യൂട്ടർ, ഇൻവെട്ടർ തുടങ്ങിയവ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവ സമീപത്തെ തോട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മലപ്പുറത്ത് നിന്ന് വിരലടായള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തുളള കടകളിലെ സി.സി.ടിവി അടക്കം പരിശോധിച്ച് പോലീസ് അന്വേഷണം തുടങ്ങി. 15 വർഷം മുമ്പ് ഇതെ കടയിൽ സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. കേസിൽ ഒരാൾ പിടിയിലാവുകയും ചെയ്തു. ജ്വല്ലറി ഉടമകളിലൊരാളായ മുസ്തഫയുടെ വീട്ടിലും രണ്ടുമാസം മുമ്പ് മോഷണം നടന്നിരുന്നു.