തേഞ്ഞിപ്പലം: യുവജന യാത്രയുടെ പ്രചാരണ ഭാഗമായി വള്ളിക്കുന്ന് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കടലുണ്ടി പുഴയിൽ ജലയാത്ര സംഘടിപ്പിച്ചു. കടലുക്കടവ് അഴിമുഖതീരത്ത് നിന്നും പ്രയാണമാരംഭിച്ച യാത്ര പി.അബ്ദുൽ ഹമീദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യാത്ര ചെർന്നൂർ ചേറകോട്ട് സമാപിച്ചു. സമാപന സമ്മേളനം സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സി.അസീസ് അധ്യക്ഷനായി. എം എ.ഖാദർ, ഡോ. വി പി .അബ്ദുൽ ഹമീദ്, ബക്കർ ചെർന്നുർ, കെ പി .മുഹമ്മദ് മാസ്റ്റർ, ഉമ്മർ ഒട്ടുമ്മൽ, കെ പി .അമീർ , വി കെഎം. ഷാഫി, ഗുലാം ഹസൻ ആലംഗീർ, വി.പി .അഹമ്മദ് സഹീർ, പി കെ.നവാസ്, പി എം.മുഹമ്മദലി ബാബു, നിസാർ കുന്നുമ്മൽ, കോയ കുന്നുമ്മൽ, കെ പി .മുസ്തഫ തങ്ങൾ, സത്താർ ആനങ്ങാടി, ഷമീർ കടലുണ്ടി, ശിഹാബ് പെരുവള്ളൂർ, മുജീബ് ആത്രപ്പിൽ, ജാസിർ കരിപ്പൂർ, യു.ഉമ്മർകോയ, സവാദ് കള്ളിയിൽ, എം എം .ബഷീർ, എം കെ .മുജീബ്, ജാസിർ കരിപ്പൂർ, നസീഫ് തേഞ്ഞിപ്പലം, റാഷിദ് പെരുവള്ളൂർ, സമദ് കൊടക്കാട്, ഇർഷാദ് അരിയല്ലൂർ നേതൃത്വം നൽകി.