മലപ്പുറം: സിബിഎസ്ഇ സഹോദയ സ്‌കൂൾ കോംപ്ലക്‌സ് മലപ്പുറം റീജിയൻ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സിബിഎസ്ഇ സഹോദയ ജില്ലാ ഷട്ടിൽ ബാഡ്മിന്റൺ ചാംപ്യൻഷിപ്പ് മഞ്ചേരി ബെഞ്ച്മാർക്ക്‌സ് ഇന്റർനാഷണൽ സ്‌കൂളിൽ സമാപിച്ചു. അണ്ടർ10, 12, 14, 16, 18 എന്നീ നാല് വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലയിലെ 36 സിബിഎസ്ഇ സ്‌കൂളുകളിൽ നിന്ന് 800 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ 172 പോയിന്റുകൾ കരസ്ഥമാക്കി ആഥിതേയരായ മഞ്ചേരി ബെഞ്ച്മാർക്‌സ് ഇന്റർനാഷണൽ സ്‌കൂൾ ഓവർഓൾ ചാമ്പ്യൻമാരായി. 128 പോയിന്റ് നേടി പെരിന്തൽമണ്ണ സിൽവർമൗണ്ട് ഇന്റർനാഷണൽ സ്‌കൂൾ രണ്ടും 122 പോയിന്റ്കളുമായി മഞ്ചേരി മുബാറക് ഇംഗ്ലീഷ് സ്‌കൂൾ മൂന്നും സ്ഥാനം കരസ്ഥമാക്കി. വിവിധ വിഭാഗങ്ങളിൽ ബെഞ്ച്മാർക്ക് മഞ്ചേരി, ഓറ ഗ്ലോബൽ സ്‌കൂൾ പെരിന്തൽമണ്ണ സിൽവർമൗണ്ട് പെരിന്തൽമണ് മുബാറക് മഞ്ചേരി എന്നിവർ ജേതാക്കളായി. സമാപന സമ്മേളനത്തിൽ ഹിന്ദുസ്ഥാൻ സ്‌കൗട്ട് ആൻഡ് ഗൈഡ്‌സ് കേരള ചെയർമാൻ എം അബ്ദുൽ നാസർ സമ്മാനങ്ങൾ വിതരണം ചെയ്തു.