football
​ദേ​ശീ​യ​ ​സു​ബ്ര​തോ​ ​ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക് പോവുന്ന വിദ്യാർത്ഥികൾക്ക് യാത്രയയപ്പ് നൽകിയപ്പോൾ

തേഞ്ഞിപ്പലം: ദേശീയ സുബ്രതോ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ പങ്കെടുക്കുന്ന ചേലേമ്പ്ര നാരായണൻ നായർ ഹയർ സെക്കണ്ടറി സ്‌കൂൾ ഫുട്ബാൾ ടീം ഡൽഹിയിലേക്ക് പുറപ്പെട്ടു. 16 ടീം അംഗങ്ങളും , ടീം കോച്ച് മൻസൂർ അലി, ടീം മാനേജർ മുഹമ്മദ് ഇസ്മായിൽ , സ്‌കൂളിലെ അദ്ധ്യാപകരായ ഫസലുൽ ഹഖ്, പി. മുഹമ്മദ്, ബൈജീവ് ഇ. പി. എന്നിവർ ടീമിനെ അനുഗമിക്കും. ചെന്നൈ മെയിലിൽ ചെന്നൈയിലേക്ക് പോകുന്ന ടീം ഇവിടെ നിന്ന് തുരന്തോ എക്‌സ്പ്രസ്സിൽ ഡൽഹിയിലേക്ക് പോകും. ഈമാസം 8 മുതൽ 20 വരെയാണ് മത്സരങ്ങൾ. പാലക്കാട് വെച്ച് നടന്ന സംസ്ഥാന സുബ്രതോ മത്സരത്തിൽ പാലക്കാടിനെ തോൽപിച്ചാണ് സംസ്ഥാന ചാമ്പൻമാരയത്. കേരളത്തിന് 13 വർഷത്തിന് ശേഷം സന്തോഷ് ട്രോഫി നേടിക്കൊടുത്ത പരിശീലകൻ സതീവൻ ബാലന്റ നേത്യത്വത്തിൽ അവസാന വട്ട പരിശീലനങ്ങൾ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ നടന്നിരുന്നു.