inag
സി.എസ്.ഐ.കെ വാർഷിക സമ്മേളനം ഡോ.മാത്യു സാമുവൽ കളരിക്കൽ ഉദ്ഘാടനം ചെയ്യുന്നു.

പെരിന്തൽമണ്ണ: സംസ്ഥാനത്തുണ്ടായ വെള്ളപ്പൊക്കം പോലുള്ള വലിയ പ്രകൃതി ദുരന്തങ്ങൾ ഏൽപ്പിക്കുന്ന മാനസിക ആഘാതങ്ങൾ ജനതയുടെ ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നവയാണെന്ന് കാർഡിയോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ (സി.എസ്.ഐ.കെ)ന്റെ വാർഷിക സമ്മേളനത്തിൽ വിദഗ്ദർ അഭിപ്രായപ്പെട്ടു. കഠിനമായ മാനസികവും ശാരീരികവുമായ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം സാഹചര്യങ്ങൾ തരണം ചെയ്യാൻ വൈദ്യശാസ്ത്ര മേഖലയിൽ പ്രത്യേകിച്ചും ഹൃദ്രോഗ വിഭാഗം കൈക്കോള്ളേണ്ട നടപടികൾ സമ്മേളനം ചർച്ച ചെയ്തു. സമ്മേളനം ഡോ.മാത്യു സാമുവൽ കളരിക്കൽ ഉദ്ഘാടനം ചെയ്തു. ദുരന്തങ്ങളും തുടർന്നുണ്ടാകുന്ന നഷ്ടങ്ങളും കഠിനമായ സാഹചര്യങ്ങളും നല്ലൊരു ശതമാനം ജനങ്ങളെ ത്രീവമായ ദുഖത്തിലേക്കും മാനസികസംഘർഷം, ഉത്കണ്ഠ, വിഷാദം എന്നീ രോഗാവസ്ഥയിലേക്കും തള്ളിവിടും. ഇവ ഹൃദയാഘാതം ഉൾപ്പെടെ ഹൃദ്രോഗങ്ങൾ വർദ്ധിക്കുവാൻ കാരണമാകുന്നുണ്ടെന്ന് ഡോ.മാത്യൂ സാമുവൽ കളരിക്കൽ പറഞ്ഞു. സി.എസ്.ഐ.കെ പ്രസിഡന്റ് ഡോ.രാജു ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. സി.എസ്.ഐ.കെ നിയുക്ത പ്രസിഡന്റ് ഡോ. കെ.പി.മാർക്കോസ്, ഓർഗനൈസിങ് ചെയർമാൻ ഡോ.സോമനാഥൻ.സി, ഓർഗനൈസിങ്ങ് സെക്രട്ടറി ഡോ.മാത്യൂസ് പോൾ, ഡോ.ആഷിഖ് ശശിധരൻ, ഡോ.ശ്യാം.എൻ, പത്മശ്രീ ഡോ. വിജയരാഘവൻ, ഡോ.ആർ.ജെ.മാഞ്ഞൂരാൻ, ഡോ.കെ. വേണുഗോപാൽ, ഡോ. ജഗൻമോഹൻ തരകൻ, ഡോ. കെ.എ. ചാക്കോ, ഡോ.വി.കെ. അജിത്കുമാർ എന്നിവർ സംസാരിച്ചു.