ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ. ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥികളുടെ അടുക്കളത്തോട്ടം പദ്ധതി തുടങ്ങി. സ്‌കൂളിന്റെ സമീപ വീടുകളിലാണ് ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാർത്ഥികൾ അടുക്കളത്തോട്ടം ഒരുക്കുന്നത്. സ്‌കൂളിലെ എൻ.എസ്.എസ്. വൊളന്റിയർമാരുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സ്‌കൂളിലെ അടുക്കളത്തോട്ടം പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം കെ. ഷീന അധ്യക്ഷയായി.ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ കെ.ജി. പ്രസാദ്, എൻ.എസ്.എസ്. യൂണിറ്റ് പ്രോഗ്രാം ഓഫീസർ എൻ.കെ. ഹഫ്‌സൽ റഹിമാൻ, യുണിറ്റ് ലീഡർമാരായ കെ. മുഹമ്മദ് സിനാൻ, സി.എച്ച്. റിസ് വ, എ. അംജദ് ഹുസൈൻ, കെ. അഫ്‌നിദ എന്നിവർ നേതൃത്വം നൽകി.