jj
സി.എം.പി തിരൂരങ്ങാടി ഏരിയാ സമ്മേളനം ചെമ്മാട് മെക്കോ ഓഡിറ്റോറിയത്തിൽ കൃഷ്ണൻ കോട്ടുമല ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : ശബരിമലയുടെ മറവിൽ വിശ്വാസികളെ ഇളക്കിവിട്ട് എൻ.ഡി.എ നടത്തുന്ന രഥയാത്ര വിശ്വാസത്തിന്റെ മറവിൽ രാഷ്ട്രീയ മുതലെടുപ്പിനായുള്ളതാണെന്നും ഇതിന് ഇന്ധനം പകരുകയാണ് സി.പി.എമ്മും സംസ്ഥാന സർക്കാരുമെന്നും സി.എം.പി സംസ്ഥാന സെക്രട്ടറി കൃഷ്ണൻ കോട്ടുമല പറഞ്ഞു. സി.എം.പി തിരൂരങ്ങാടി ഏരിയാ സമ്മേളനം ചെമ്മാട് മെക്കോ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാസു കാരയിൽ അദ്ധ്യക്ഷത വഹിച്ചു. സി.പി. കാർത്തികേയൻ, സി.കെ ഗോപാലൻ, എൻ.വി. മോഹൻദാസ്, ടി.ജോൺസുകുമാർ, പുനത്തിൽ രവീന്ദ്രൻ, സി.പി. ബേബി, കെ.നാസറലി, ബഷീർ വിലയാട്ട്, ഗഫൂർ പൂക്കോടൻ, അഷറഫ് തച്ചറപടിക്കൽ എന്നിവർ പ്രസംഗിച്ചു.