തൃപ്പൂണിത്തുറ: വിദേശത്ത് ജോലി വാഗ്ദാനം നൽകി പണം തട്ടിച്ചയാൾ പിടിയിൽ. നിലമ്പൂർ ചന്തക്കുന്ന് കരിമ്പുഴ കുളങ്ങര വീട്ടിൽ അയൂബിനെയാണ് (35) തൃപ്പൂണിത്തുറ പൊലീസ് പിടികൂടിയത്. ദുബായിൽ ഇയാളുടെ സൂപ്പർമാർക്കറ്റിൽ ജോലി നൽകാമെന്ന വ്യാജേനെയാണ് പലരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്തത്.
തൃപ്പൂണിത്തുറ മാർക്കറ്റ് ജംഗ്ഷനിൽ ഉള്ള മഹൽ ജുമാ അത്ത് പള്ളി പുതുക്കി പണിയുന്നതിനും സ്ഥലം വാങ്ങുന്നതിനായി ഒരു കോടി നൽകാമെന്ന വാഗ്ദാനം നൽകി ഇവരുമായി ബന്ധപ്പെട്ട നാലുപേരിൽ നിന്നും 40,000 ഓളം രൂപയും തട്ടിച്ചു. സമാനമായി കടവന്ത്ര സ്വദേശിയിൽ നിന്നും ഇരുപതിനായിരം രൂപയും തട്ടിച്ചിട്ടുണ്ട്.
ഹിൽപാലസ് എസ്. ഐ. കെ.ആർ.ബിജു, എ. എസ്.ഐ.മധു, എസ്.സി.പി.ഒ. ഷിബു.ഒ.എം. എന്നിവരുടെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.