മലപ്പുറം: സംസ്ഥാനത്ത് ഡെങ്കിപ്പനിയുടെ വ്യാപനം പിടിച്ചുനിറുത്താനായപ്പോൾ ജില്ലയിൽ ഡെങ്കിബാധിതരുടെ എണ്ണത്തിൽ കുറവില്ല. ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഡെങ്കിപ്പനി ബാധിതരുള്ളത് മലപ്പുറത്താണ്. ഒക്ടോബർ വരെ 824 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചപ്പോൾ 15 പേർ മരണപ്പെട്ടു. സംസ്ഥാനത്ത് ആകെ 3,832 പേർക്കാണ് ഡെങ്കി ബാധിച്ചത്. 37 മരണങ്ങളുണ്ടായി. മലപ്പുറം കഴിഞ്ഞാൽ കാസർകോടിലാണ് ഡെങ്കി ബാധിതർ കൂടുതലുള്ളത്. 632 പേർ. എന്നാൽ മരണനിരക്ക് ഇവിടെ കുറവാണ്. രണ്ടുപേരാണ് മരിച്ചത്. ഈമാസം 11 ഡെങ്കി കേസുകൾ റിപ്പോട്ട് ചെയ്തപ്പോൾ ഏഴ് പേർക്ക് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് എലിപ്പനി അൽപ്പം കുറഞ്ഞതാണ് ഏക ആശ്വാസം. ഈമാസം നാല് എലിപ്പനി സ്ഥിരീകരിക്കുകയും രണ്ടുപേരെ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ജില്ലയിൽ ഇതുവരെ 176 കേസുകളിലായി ഏഴ് മരണങ്ങളുണ്ടായി. മഞ്ഞപ്പിത്ത ബാധിതരുടെ എണ്ണത്തിലും ഈമാസം കുറവുണ്ട്. അഞ്ചുപേർക്കാണ് രോഗം ബാധിച്ചത്. ഈ വർഷം ഇതുവരെ 169 പേർക്ക് രോഗം ബാധിച്ചപ്പോൾ ഒരു മരണമുണ്ടായി. 24 ഹെപ്പറ്റൈറ്റിസ് ബി കേസുകളുമുണ്ടായി. ഒരു കോളറയും മൂന്ന് ടൈഫോയ്ഡും ജില്ലയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 93 മലേറിയ കേസുകളുമുണ്ടായി. ഇക്കാര്യത്തിൽ രണ്ടാമതാണ് ജില്ല. മസ്തിഷ്ക വീക്കം സംബന്ധിച്ച് ഏഴ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ നാല് മരണങ്ങളുണ്ടായി. ചിക്കൻ ഗുനിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പനിബാധിതർ നാല് ലക്ഷത്തിലേക്ക് ജില്ലയിൽ ജനുവരി മുതൽ ഒക്ടോബർ വരെ 39,1677 പേർക്കാണ് പനി ബാധിച്ചത്. മറ്റ് ജില്ലകളേക്കാൾ ഇരട്ടിയോളം പനിബാധിതരാണ് ജില്ലയിൽ. ജില്ലയിലെ ജനസംഖ്യയും ആനുപാതികമായി കൂടുതലാണ്. പനി മൂർച്ഛിച്ച് 2,862 പേരെ അഡ്മിറ്റ് ചെയ്തു. 17 പനി മരണങ്ങളാണ് ഇതുവരെ ജില്ലയിലുണ്ടായത്. സംസ്ഥാനത്ത് ഈ വർഷം 24.67 ലക്ഷം പേർക്കാണ് പനി ബാധിച്ചത്. ഈമാസം ഇതുവരെ ആറായിരത്തോളം പേർക്കാണ് പനി ബാധിച്ചത്. ഒരുദിവസം ശരാശരി 1500 പേർ ചികിത്സ തേടി ആശുപത്രികളിലെത്തുന്നുണ്ട്.
പനിബാധിതർ നാല്
ലക്ഷത്തിലേക്ക്
ജില്ലയിൽ ജനുവരി മുതൽ ഒക്ടോബർ വരെ 39,1677 പേർക്കാണ് പനി ബാധിച്ചത്.
മറ്റ് ജില്ലകളേക്കാൾ ഇരട്ടിയോളം പനിബാധിതരാണ് ജില്ലയിൽ.ജില്ലയിലെ ജനസംഖ്യയും ആനുപാതികമായി കൂടുതലാണ്.
പനി മൂർച്ഛിച്ച് 2,862 പേരെ അഡ്മിറ്റ് ചെയ്തു.
17 പനി മരണങ്ങളാണ് ഇതുവരെ ജില്ലയിലുണ്ടായത്.