നി​ല​മ്പൂ​ർ​:​ ​ഊ​ട്ടി​യി​ൽ​ ​നി​ന്നും​ ​കാ​റി​ൽ​ ​മ​ട​ങ്ങു​ക​യാ​യി​രു​ന്ന​ ​അ​ഞ്ചം​ഗ​ ​കു​ടും​ബം​ ​സ​ഞ്ച​രി​ച്ച​ ​കാ​ർ​ ​നാ​ടു​കാ​ണി​ ​ചു​ര​ത്തി​ൽ​ ​കൊ​ക്ക​യി​ലേ​ക്ക് ​മ​റി​ഞ്ഞു. ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​എ​ട്ട​ര​യോ​ടെ​ ​പോ​ത്തും​കു​ഴി​ ​ചോ​ല​യ്ക്ക് ​സ​മീ​പം​ ​വ​ച്ചാ​ണ് ​അ​പ​ക​ടം.​ ​വ​ള​വി​ൽ​ ​നി​യ​ന്ത്ര​ണം​ ​വി​ട്ട​ ​കാ​ർ​ ​റോ​ഡ​രി​കി​ലെ​ ​താ​ഴ്ച്ചയി​ലേ​ക്ക് ​മ​റി​യു​ക​യാ​യി​രു​ന്നു.​മൂ​ന്ന് ​സ്ത്രീ​ക​ളും​ ​ഒ​രു​ ​കു​ട്ടി​യു​മാ​ണ് ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്.​ ​കാ​ർ​ ​ഓ​ടി​ച്ചി​രു​ന്ന​ ​ബ​ന്ധു​വാ​യ​ ​ഷ​മീ​റി​നാ​ണ്(26​)​ ​പ​രി​ക്കേ​റ്റ​ത്.​ ​മ​ല​പ്പു​റം​ ​സ്വ​ദേ​ശി​ക​ളാ​ണി​വ​ർ​ .​ ​തൊ​ട്ടു​പി​ന്നി​ൽ​ ​മ​റ്റൊ​രു​ ​കാ​റി​ലു​ണ്ടാ​യി​രു​ന്ന​ ​വ​ഴി​ക്ക​ട​വ് ​പി.​എ​ച്ച്.​സി​ ​ജീ​വ​ന​ക്കാ​ര​ൻ​ ​ഷം​സു​ദ്ദീ​ൻ,​ ​അ​നീ​ഷ്,​ ​അ​ബ്ദു​ൾ​ ​ഗ​ഫൂ​ർ,​ ​ക​രീം​ ​എ​ന്നി​വ​ർ​ ​ചേ​ർ​ന്നാ​ണ് ​ഇ​വ​രെ​ ​കൊ​ക്ക​യി​ലി​റ​ങ്ങി​ ​ര​ക്ഷ​പ്പെ​ടു​ത്തി​ ​വ​ഴി​ക്ക​ട​വ് ​സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ച​ത്.​ ​വി​വ​രം​ ​അ​റി​ഞ്ഞ് ​വ​ഴി​ക്ക​ട​വ് ​പൊ​ലീ​സും​ ​സ്ഥ​ല​ത്തെ​ത്തി.​ ​മ​ല​പ്പു​റ​ത്ത് ​നി​ന്ന് ​ബ​ന്ധു​ക​ളെ​ത്തി​ ​പി​ന്നീ​ട് ​ഇ​വ​രെ​ ​നാ​ട്ടി​ലേ​ക്ക് ​കൊ​ണ്ടു​പോ​യി.