തിരുരങ്ങാടി : കടലുണ്ടിപ്പുഴയുടെ മിക്ക ഭാഗങ്ങളിലും കരയിടിച്ചിൽ വ്യാപകമായിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് പ്രദേശവാസികളുടെ ആക്ഷേപം. കടലുണ്ടിപ്പുഴയിൽ വെള്ളം കുറഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. പ്രളയത്തിൽ പുഴയോരം വലിയ തോതിൽ ഇടിഞ്ഞിരുന്നു. പ്രളയശേഷവും ഇടിച്ചിൽ കൂടുന്നുണ്ട്.നിരവധി തെങ്ങുകളും മരങ്ങളും ഇത്തരത്തിൽ നശിച്ചു. പുഴയോരംപാർശ്വഭിത്തി കെട്ടി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പനമ്പുഴ , പാറക്കടവ്, പാലത്തിങ്ങൽ, പന്താരങ്ങാടി, പള്ളിപ്പടി, തേർക്കയം, ചീർപ്പിങ്ങൽ, മമ്പുറം എന്നിവിടങ്ങളിലാണ് പുഴ ഇടിഞ്ഞ് ഭീക്ഷണി നേരിടുന്നത്. പ്രദേശത്ത് വൻതോതിൽ മണൽ കടത്ത് വ്യാപിച്ചിട്ടും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതായി പരാതി ഉയർന്നിട്ടുണ്ട്. ഉദ്യോഗസ്ഥ സംഘം സ്ഥലം കണ്ടിട്ടും കരയിടിച്ചിലിനെതിരെ നടപടിയെടുക്കുന്നതിൽ അനാസ്ഥ കാണിക്കുകയാണെന്നാണ് പരാതി.
മഴകാരണം കരയിടിച്ചിൽ ഇനിയും തുടർന്നാൽ പുഴയുടെ അടുത്ത് ഉളള വീടുകൾ. മറ്റു കെട്ടിടങ്ങൾ. ആരാധനാലയങ്ങൾ മുതലായവ അപകടത്തിലാവുമെന്ന് നാട്ടുകാർ പറയുന്നു.