പെരിന്തൽമണ്ണ: അഖിലേന്ത്യ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയൻ മങ്കട ഗവ.ഹൈസ്‌കൂളിൽ നടത്തിയ ഫുട്ബാൾ മത്സരത്തിൽ പെരിന്തൽമണ്ണ അർബൻ ബാങ്ക് ജേതാക്കളായി. ഫൈനലിൽ രാമപുരം സർവ്വീസ് സഹകരണ ബാങ്കിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപ്പിച്ചു. 13 ടീമുകളാണ് പങ്കെടുത്തത്. ഫൈനലിലെത്തിയ ടീമുകളെ ടി.എ.അഹമ്മദ് കബീർ എം.എൽ.എ അഭിനന്ദിച്ചു. വിജയികൾക്ക് പെരിന്തൽമണ്ണ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ വി.ഗോവിന്ദൻകുട്ടി, അസിസ്റ്റന്റ് ഡയറക്ടർ സുനിൽകുമാർ എന്നിവർ ട്രോഫികൾ സമ്മാനിച്ചു. എം.എസ്.പി കമൻഡാന്റ് അബ്ദുൽ കരീം മത്സരം ഉദ്ഘാടനം ചെയ്തു. അഡ്വ.ടി.കുഞ്ഞാലി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.കെ.രമണി, അഡ്വ.കെ.അസ്ഗർ അലി, ടി.മൻസൂർ, ഇ.സി.അലി, അസിസ്റ്റന്റ് ഡയറക്ടർ വി. സുനിൽ കുമാർ, കെ.സിദ്ദീഖ് അക്ബർ, പി.ഷംസുദ്ദീൻ, എൻ.എം.ജോൺ മാത്യു, കെ.അബ്ദുൽ മജീദ്, എം.നന്ദകുമാർ, എ.അബ്ദുറഹിമാൻ, സി.അരവിന്ദൻ എന്നിവർ പ്രസംഗിച്ചു.