പെരിന്തൽമണ്ണ: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിരയാക്കി യെന്ന പരാതിയിൽ യുവാവിനെ അറസ്റ്റ് ചെയ്തു. താഴേക്കോട് കൂരിക്കുണ്ട് സ്വദേശി തോട്ടാശേരി ഷംസുദ്ദീൻ(30)ആണ് പോക്‌സോ നിയമപ്രകാരം അറസ്റ്റിലായത്. പെരിന്തൽമണ്ണയിലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തിങ്കളാഴ്ചയാണ് സംഭവം. പെരിന്തൽമണ്ണ സി.ഐ ടി.എസ്. ബിനുവിന്റെ നേതൃത്വത്തിലെ സംഘമാണ് ഷംസുദ്ദീനെ അറസ്റ്റുചെയ്തത്.