bb
സി.പി.ഷൈജു

പെരിന്തൽമണ്ണ: ഡോക്ടർ ബി.ആർ അംബേദ്ക്കറുടെ നാമധേയത്തിൽ ഭാരതീയ ദളിത് സാഹിത്യ അക്കാദമി ദേശീയാടിസ്ഥാനത്തിൽ ഏർപ്പെടുത്തിയ ഡോക്ടർ അംബേദ്ക്കർ സ്മാരക ദേശീയ ഫെലോഷിപ്പ് അവാർഡിന് എഴുത്തുകാരൻ സി.പി. ബൈജു അർഹനായി. സാഹിത്യ മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 'പറയാതിരിക്കുന്നതെങ്ങനെ ,തുരുത്ത് കടലെടുക്കുന്നു .. എന്നീ രണ്ട് പുസ്തകങ്ങളാണ് പുരസ്‌ക്കാര നിർണ്ണയത്തിനായി പരിഗണിച്ചത്. ഡിസംബർ 9, 10 തീയതികളിൽ ഭാരതീയ ദളിത് സാഹിത്യ അക്കാദമി ന്യൂ ഡൽഹിയിൽ വച്ചു നടത്തുന്ന ദളിത് എഴുത്തുകാരുടെ 34 -ാമത് ദേശീയ സമ്മേളനത്തിൽ വച്ച് പുരസ്‌കാരം സമ്മാനിക്കും. മലപ്പുറം ജില്ലയിലെ തിരൂർക്കാട് സ്വദേശിയാണ് ബൈജു. പെരിന്തൽമണ്ണ നഗരസഭയിൽ ഓവർസീയറായി ജോലി ചെയ്യുന്നു.. പുരോഗമന കലാസാഹിത്യ സംഘം പ്രവർത്തകൻ കൂടിയാണ് സി.പി. ബൈജു.