നിലമ്പൂർ: ചാലിയാർ വനിതാ സഹകരണ സംഘത്തിന്റെ അകമ്പാടം ഓഫീസിൽ പൂട്ട് തുറന്ന് കവർച്ചാ ശ്രമം.ബുധനാഴ്ച്ച രാവിലെ സെക്രട്ടറി ഓഫീസ് തുറക്കാൻ ശ്രമിക്കുമ്പോഴാണ് ഒരു ഭാഗം തകർന്ന നിലയിൽ താഴ് ശ്രദ്ധയിൽപ്പെട്ടത്. ഉടൻ നിലമ്പൂർ പൊലീസിൽ വിവരമറിയിച്ചു. വനിതാ എസ്.ഐ റസിയ ബംഗാളത്തിന്റെ നേതൃത്വത്തിൽ പൊലീസ് ബാങ്കിലെത്തി പരിശോധന നടത്തി. ബാങ്കിലെ സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചു. അകമ്പാടം ടൗണിൽ രാത്രി 10ന് ശേഷം സാമൂഹ്യ വിരുദ്ധരും മദ്യപൻമാരും തമ്പടിക്കുന്നതായി പ്രദ്ദേശ വാസികൾ പറയുന്നു. ടൗണിന്റെ മദ്ധ്യഭാഗത്തുള്ള ബാങ്കിൽ കവർച്ചാ ശ്രമം നടന്നത് വ്യാപാരികളെയും ഇതര ബാങ്കുകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. അകമ്പാടം ടൗണിൽ രാത്രി പൊലീസ് പട്രോളിംഗ് വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.ബാങ്ക് അധികൃതരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു