തിരൂരങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ പാലത്തിങ്ങൽ പാലത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികൾ പുരോഗമിക്കുന്നു. 15 കോടി രൂപ വിനിയോഗിച്ചുള്ള പ്രവൃത്തിയുടെ ഭാഗമായി ഇരുകരകളിലും പൈലിംഗ് പൂർത്തിയായി. പുഴയിലെ പൈലിംഗ് അടുത്ത ആഴ്ച തുടങ്ങും. ഉൾനാടൻ ജലഗതാഗത നിയമം പാലിച്ച് 100.40 മീറ്റർ നീളത്തിലും 12 മീറ്റർ വീതിയിലുമാണ് പാലം പണിയുന്നത്. നാടുകാണി -പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് പുതിയ പാലം. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നിർമ്മാണചുമതല.
2017 നവംബർ 26നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരൻ പാലത്തിങ്ങലിൽ പുതിയ പാലത്തിന് തറക്കല്ലിട്ടത്. തുടർന്ന് ആദ്യഘട്ട പ്രവൃത്തികൾ തുടങ്ങുകയായിരുന്നു. ഉൾനാടൻ ജലഗതാഗത നിയമപ്രകാരം പാലം പണിയണമെന്ന നിർദ്ദേശത്തെ തുടർന്ന് ഡിസൈനിൽ മാറ്റംവരുത്തിയാണ് പ്രവൃത്തി ആരംഭിച്ചത്. പൈലിംഗിന് ശേഷം കാൽനാട്ടി സ്ലാബുകൾ സ്ഥാപിക്കും. അതിന് മുമ്പ് ഇരുകരകളിലുമായി 80 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് സജ്ജീകരിക്കും.
ഗതാഗതക്കുരുക്കിന് പരിഹാരം
കാലപ്പഴക്കമുള്ള പാലത്തിങ്ങലിലെ പഴയ പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യത്തെ തുടർന്നാണ് പദ്ധതി പ്രവൃത്തികൾക്ക് നടപടിയായത്.
പഴയ പാലത്തിന് വീതി കുറവായതിനാൽ ചെമ്മാട്, പരപ്പനങ്ങാടി ഭാഗങ്ങളിൽ നിന്നുവരുന്ന വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാനാകാത്ത സാഹചര്യമാണുണ്ടായിരുന്നത്.
പുതിയ പാലം എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും.
36 മാസത്തിനുള്ളിൽ പാലം പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്
അബ്ദുൽ ഷുക്കൂർ
അസിസ്റ്റന്റ് എൻജിനീയർ
തിരൂർ സെക്ഷൻ,
പൊതുമരാമത്ത് പാലം വിഭാഗം
3.5
മീറ്റർ വീതിയേ
പഴയ പാലത്തിൽ ഗതാഗതത്തിന് വീതി യുളളൂ
7.5
മീറ്റർ വീതിയാണ് പുതിയ പാലത്തിൽ വാഹനഗതാഗതത്തിനുണ്ടാവുക
1.5
മ ീറ്റർ വീതിയിൽഇരുഭാഗങ്ങളിലും ഫുട്പാത്തുമുണ്ടാകും.