gg
നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ഐ.എം.എ നൽകിയ സിറം അനലൈസറിന്റെ രേഖകൾ ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.ഉമ്മർ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുധാകരന്‌ കൈമാറുന്നു

നിലമ്പൂർ: നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ഐ.എം.എ സിറം അനലൈസർ നല്കി. ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. ഇ.കെ.ഉമ്മർ ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി.സുധാകരന്‌ ഇതു സംബന്ധിച്ച രേഖകൾ കൈമാറി. ആശുപത്രി സുപ്രണ്ട് ഡോ.സി.ഹമീദ് അദ്ധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഒ.ടി.ജയിംസ്, സറീന മുഹമ്മദാലി, ഷേർളി വർഗ്ഗീസ് എന്നിവരും ഡോ.കെ.കെ.പ്രവീണ,എച്ച്.എം.സി.അംഗങ്ങൾ,ആശുപത്രി ജീവനക്കാർ തുടങ്ങിയവർ സംബന്ധിച്ചു.