ll
എം.എൽ.എയും സംഘവും ബൈപാസ് റോഡിനുളള സ്ഥലം സന്ദർശിച്ചപ്പോൾ

നിലമ്പൂർ: നിലമ്പൂരിലെ നിർദ്ദിഷ്ട ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് എം.എൽ.എയുടെ നേതൃത്വത്തിൽ ഉന്നതസംഘം പരിശോധന നടത്തി. പാതയുടെ അടുത്ത ഘട്ട നിർമ്മാണത്തിന് മുന്നോടിയായി വൈദ്യുതി വകുപ്പിന്റെ തടസ്സങ്ങൾ ഒഴിവാക്കാനാണ് സ്ഥലം സന്ദർശിച്ചത്. ബൈപ്പാസിനായി ഏറ്റെടുക്കേണ്ട ഭൂമിയിൽ വൈദ്യുതി ടവറുകൾ സ്ഥിതി ചെയ്യുന്നുണ്ട്. വൈദ്യുതി വകുപ്പിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി ടവറുകൾ ബലപ്പെടുത്തുന്ന പ്രവൃത്തികൾ നടക്കുകയാണിപ്പോൾ. ഇത് ബൈപ്പാസ് റോഡ് നിർമ്മാണ പ്രവൃത്തികളെ തടസ്സപ്പെടുത്താതിരിക്കാനുള്ള നടപടികൾ ആലോചിക്കാനായിരുന്നു സന്ദർശനം. ഇലക്ട്രിക്കൽ ഇൻസ്പെക്ടർ ആർ.ബാലഗോപാൽ, എക്സി.എൻജിനീയർമാരായ കെ.ആർ.രാജീവ്, പി.വി.പ്രമോദ്, അസി.എക്സി.എൻജിനീയർ യു.ഉണ്ണികൃഷ്ണൻ, ലാന്റ് അക്വിസിഷൻ തഹസിൽദാർ ബി.എസ്.സുബോദ് കുമാർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.