വേങ്ങര: ലൈസൻസ്‌ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ്‌ഫെഡ്) മലപ്പുറം ജില്ലാ കൺവെൻഷൻ വേങ്ങരയിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ലെൻസ്‌ഫെഡ് ജില്ലാ പ്രസിഡന്റ് അഷ്റഫ് അദ്ധ്യക്ഷനായിരുന്നു. ലെൻസ്‌ഫെഡ് സംസ്ഥാന പ്രസിഡന്റ് മണിശങ്കർ, സംസ്ഥാന പി.ആർ.ഒ ഷെബീർ, മനോജ്, മുഹമ്മദ് ഇഖ്ബാൽ, സലീൽ കുമാർ, ബാബു, വി.കെ. അബ്ദുൽ റസാഖ് തുടങ്ങിയവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി കെ.ബി. സജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ ഷിബു കരിയക്കോട്ടിൽ വരവുചെലവ് കണക്കും കെ.മുരളീധരൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു.