വളാഞ്ചേരി: വട്ടപ്പാറയിൽ ചരക്കുലോറി നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. ഇന്നലെ വൈകിട്ട് 4 .30 ഓടെയായിരുന്നു അപകടം. പ്രധാന വളവിനു മുമ്പുള്ള ഹമ്പുകൾക്കടുത്ത് വച്ച് വാഹനത്തിന്റെ ബ്രേക്ക് പോയതോടെ മതിലിൽ ഇടിപ്പിച്ച് നിറുത്തുകയായിരുന്നു. ഇതിനിടെ ഒരു ടാക്സി കാറിൽ ലോറി തട്ടി. മുംബൈയിൽ നിന്നും തൃശൂരിലേക്ക് പാഴ്സൽ സാധനങ്ങളുമായി പോകുന്ന ചരക്കുലോറിയാണ് അപകടത്തിൽപ്പെട്ടത്. പ്രധാന വളവിനു മുമ്പായി വാഹനം ഇടിച്ചു നിറുത്തിയതിനാൽ വൻ അപകടം ഒഴിവായി.