k
ചെമ്പട്ട തറവാട് ഭഗവതി മുത്തപ്പൻ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി നടന്ന ചടങ്ങുകൾ

കൊണ്ടോട്ടി: ചെമ്പട്ട തറവാട് ഭഗവതി മുത്തപ്പൻ ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി 6, 7 തീയതികളിൽ നടന്ന പ്രശ്നപരിഹാര ക്രിയകൾക്ക് ശബരിമല മുൻ മേൽശാന്തി തെക്കിനിയേടത്ത് മന കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ചടങ്ങിൽ പരപ്പനങ്ങാടി വിജയരാജൻ പണിക്കർ ജ്യോതിഷ ചിന്തയും നടത്തി.