മലപ്പുറം: എൻ.ഡി.എ സംസ്ഥാന നേതാക്കളായ അഡ്വ:പി.എസ്.ശ്രീധരൻപിള്ളയുടെയും തുഷാർ വെള്ളാപ്പള്ളിയുടെയും നേതൃത്വത്തിൽ നടക്കുന്ന ശബരിമല സംരക്ഷണ രഥയാത്രയ്ക്ക് നവംബർ 10ന് വൈകിട്ട് അഞ്ചിന് ചേളാരിയിലും 11ന് രാവിലെ 10ന് എടപ്പാളിലും സ്വീകരണം നൽകുന്നു. ജില്ലാ അതിർത്തിയായ ഇടിമുഴിക്കലിൽ നിന്ന് എൻ.ഡി.എ ജില്ലാ നേതാക്കൾ രഥയാത്രയെ സ്വീകരിക്കും. ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ ചേളാരി ഐ.ഒ.സി പരിസരത്ത് എത്തും. അവിടെ നിന്ന് താലപ്പൊലിയും വാദ്യഘോഷങ്ങളുമായി ചേളാരിയിൽ പ്രത്യേകം സജ്ജമാക്കിയ സ്വീകരണ സമ്മേളന നഗറിലേക്ക് ആനയിക്കും. 11ന് രാവിലെ 10 മണിക്ക് എടപ്പാളിലും സ്വീകരണം നൽകുമെന്ന് എൻ.ഡി.എ ചെയർമാൻ കെ.രാമചന്ദ്രനും കൺവീനർ ദാസൻ കോട്ടയ്ക്കലും അറിയിച്ചു.