കോട്ടയ്ക്കൽ: ചങ്കുവെട്ടി മൈജി ഡിജിറ്റൽ ഹബ്ബ് മൊബൈൽ ഷോപ്പിൽ മോഷണം നടത്തിയ പ്രായപൂർത്തിയാവാത്ത യുവാവ് പൊലീസ് പിടിയിൽ. മൂന്നാം തീയതിയാണ് കടയുടെ ചുമർ തകർത്ത് മോഷണം നടന്നത്. രണ്ടരലക്ഷം രൂപയുടെ മൊബൈലുകൾ മോഷണം പോയിരുന്നു. തൊണ്ടിമുതൽ പോലീസ് കണ്ടെടുത്തു. പ്രതിയെ പിടികൂടിയതോടെ എടരിക്കോട്ടെ മറ്റൊരു മൊബൈൽ കടയിൽ നടത്തിയ കളവിനും തുമ്പുണ്ടായതായി പോലീസ് പറഞ്ഞു. തിരൂർ ഡിവൈ. എസ്.പി ബിജു ഭാസ്‌കറിന്റെ നിർദ്ദേശപ്രകാരം കോട്ടയ്ക്കൽ എസ്.ഐ റിയാസ് ചാക്കീരിയുടെ നേത്യത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. സത്യനാഥൻ, അബ്ദുൾ അസീസ്, ശശി കുണ്ടറക്കാട്, പി സഞ്ജീവ്, സുജിത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.