പൊന്നാനി: ബന്ധുനിയമനം സംബന്ധിച്ച ആരോപണത്തിന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞ മറുപടി കുറ്റസമ്മതമാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മാറഞ്ചേരി സൽക്കാര ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് പൊന്നാനി മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മൗനത്തിലാണ്. മന്ത്രിയെ സംരക്ഷിക്കാനാവില്ലെന്ന തിരിച്ചറിവിലാണിത്. സർക്കാർ വന്ന ശേഷം മൂന്ന് മന്ത്രിമാർ രാജിവച്ചു. നാലാമത്തെ മന്ത്രിയും ഉടൻ രാജിവയ്ക്കും.- അദ്ദേഹം പറഞ്ഞു