nn
പ്രതികൾ

വണ്ടൂർ:കാറിൽ കടത്തുകയായിരുന്ന 85 ലക്ഷം രൂപയുടെ നിരോധിത ഇന്ത്യൻ കറൻസികളുമായി നാലംഗ സംഘം അറസ്റ്റിൽ. അരീക്കോട് സ്വദേശികളായ കുനിയിൽ കൊക്കഞ്ചേരി വീട്ടിൽ മൻസൂർ അലി(30), കുറ്റിളിയിൽ മത്തങ്ങാപൊയിൽ ദിപിൻ(31), മുക്കം എരഞ്ഞിമാവ് സ്വദേശികളായ തെഞ്ചീരിപറമ്പ് കോലോത്തുംതൊടിക റഫീഖ്(28), തെഞ്ചീരിപ്പറമ്പിൽ അൻസാർ(29) എന്നിവരെയാണ് നോട്ട് നിരോധനത്തിന്റെ രണ്ടാം വാർഷിക ദിനത്തിൽ പൂക്കോട്ടുംപാടം പൊലീസ് പിടികൂടിയത്.

വാണിയമ്പലം പൂക്കോട്ടുംപാടം പാതയിൽ അമരമ്പലം പാലത്തിനു സമീപത്തു വച്ചാണ് പൊലീസ് പ്രതികൾ സഞ്ചരിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചത്. കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ച നിലയിൽ നിരോധിച്ച 500 രൂപയുടെ നൂറെണ്ണം വീതമുള്ള 108 കെട്ടുകളും 1000 രൂപയുടെ 30 കെട്ടുകളും കണ്ടെത്തി. ഒരു കോടി രൂപയ്ക്ക് 32 ലക്ഷത്തിന്റെ പുതിയ കറൻസി നൽകാമെന്ന നിലയിലാണ് ഇടപാട് നടത്തുന്നതെന്ന് പ്രതികളിൽ നിന്നും വിവരം ലഭിച്ചു. വയനാട്, താമരശ്ശേരി, കൊടുവള്ളി എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളാണ് തുക കൈമാറിയതെന്നും പ്രതികളുടെ മൊഴിയുണ്ട്.