മങ്കട: രാമപുരം സ്കൂൾപടിയിൽ കെ.എസ്. ആർ. ടി. സി ബസ് കാറിലിടിച്ച് നാല് പേർക്ക് പരിക്കേറ്റു. പെരിന്തൽമണ്ണയിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ് രാമപുരം സ്കൂൾപടിയിൽ വച്ച് മുന്നിൽ കടന്ന് പോകുന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കാറിലിടിച്ച് തൊട്ടടുത്ത വീട്ടിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറി. ബസിടിച്ച് തകർന്ന ചുമരിലെ കല്ല് വീണ് വീട്ടിലുണ്ടായിരുന്ന സ്ത്രീയ്ക്ക് കാലിന് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.അപകടത്തിൽപ്പെട്ട കാറിൽ കോഴിക്കോട് സ്വദേശികളായ യാത്രക്കാരായിരുന്നു. ഇവരിൽ മൂന്ന് പേർക്ക് പരിക്കേറ്റു.