തിരൂരങ്ങാടി: കുണ്ടൂർ അബ്ദുൾ ഖാദിർ മുസ്ലിയാരുടെ 13ാമത് ഉറൂസ് മുബാറകിന് കുണ്ടൂർ ഗൗസിയ്യ അങ്കണത്തിൽ ഭക്തിനിർഭരമായ തുടക്കം. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ കൊടി ഉയർത്തിയതോടെയാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന ഉറൂസിന് തുടക്കമായത്.മലപ്പുറം ഖാസി ഒ.പി.എം മുത്തുക്കോയ തങ്ങൾ, കൊട്ടേക്കാട് തങ്ങൾ,സയ്യിദ് സാലിഹ് ജിഫ്രി കോഴിക്കോട്, മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനം പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. എം. മുഹമ്മദ് സാദിഖ്, റാഷിദ് ബുഖാരി, ലത്തീഫ് ഹാജി കുണ്ടൂർ എന്നിവർ പ്രസംഗിച്ചു. അബൂബക്കർ ഷർവാനി, എൻ.വി.അബ്ദുറസാഖ് സഖാഫി, ബാവഹാജി കുണ്ടൂർ എന്നിവർ സംബന്ധിച്ചു. ഉറൂസിന്റെ മുന്നോടിയായി തെന്നല സി.എം. മർക്കസിൽ നിന്നാരംഭിച്ച പതാകജാഥ ഗൗസിയ്യ അങ്കണത്തിൽ സമാപിച്ചു.