പൊന്നാനി: വാഗൺ ട്രാജഡിയുടേതുൾപ്പെടെ ചിത്രാവിഷ്ക്കാരങ്ങൾ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് മായ്ച്ചു കളഞ്ഞ നടപടിക്കെതിരെ ചിത്രകാരന്മാർ ഒത്തുചേർന്ന് വരകൾ കൊണ്ട് പ്രതിരോധം തീർത്തു. ചരിത്രത്തെ മായ്ക്കരുത്, ഞങ്ങളത് വീണ്ടും വരയ്ക്കും എന്ന തലക്കെട്ടിൽ പൊന്നാനിയിലെ ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചാർക്കോളാണ് പൊന്നാനി ചമ്രവട്ടം ജംഗ്ഷനിലൊരുക്കിയ പരിപാടിയിൽ ചിത്രങ്ങൾ പുനരാവിഷ്കരിച്ചത്.കെ.ടി. സതീശൻ, ഹരി ആനന്ദകുമാർ, വി.പി. ബാലകൃഷ്ണൻ, എൻ. സിറാജുദ്ദീൻ, റഫീഖ് എടപ്പാൾ എന്നിവർ പ്രസംഗിച്ചു. ചാർക്കോൾ പ്രവർത്തകരായ പ്രേംകോലത്ത്, ബൈജു കൂറ്റമ്പാറ, ബിനോജ് അയിരൂർ, കിഷോർ പൊന്നാനി, അരുൺ അരവിന്ദ്, ടി.വി. സിറാജ്, സലാം ഒളാട്ടയിൽ, എൻ.പി. അജയ് എന്നിവർ നേതൃത്വം നൽകി.