തിരൂരങ്ങാടി : കടലുണ്ടിപ്പുഴയോരം വ്യാപകമായി ഇടിയുന്ന സംഭവത്തിൽ ജില്ലാ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുമെന്ന് പരപ്പനങ്ങാടി അസി. എക്സിക്യുട്ടീവ് എൻജിനീയർ പി. ബാലകൃഷ്ണൻ കേരളകൗമുദിയോട് പറഞ്ഞു. പ്രളയസമയത്തും ശേഷവും അതിശക്തമായ കരയിടിച്ചിൽ കടലുണ്ടിപ്പുഴയോരത്ത് വ്യാപകമായിരുന്നു. പനമ്പുഴ, പാറക്കടവ്, പാലത്തിങ്ങൽ, പന്താരങ്ങാടി, പള്ളിപ്പടി, തേർക്കയം , ചീർപ്പിങ്ങൽ, മമ്പുറം എന്നിവിടങ്ങളിൽ പുഴ ഇടിഞ്ഞ ഭാഗത്ത് പരിശോധന നടത്തി തുടർനടപടികൾ ഉണ്ടാകും.