പെരിന്തൽമണ്ണ: ശിവഗിരി മഠത്തിലെ പ്രധാന സന്യാസിശ്രേഷ്ഠനായ സച്ചിദാനന്ദ സ്വാമികൾ 20ന് അങ്ങാടിപ്പുറത്ത് ശ്രീനാരായണ ഗുരുദേവൻ- ജീവിതവും തത്ത്വദർശനവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പെരിന്തൽമണ്ണ എസ്.എൻ.ഡി.പി യൂണിയനാണ് പരിപാടി സംഘടിപ്പിക്കുന്നത്. അങ്ങാടിപ്പുറം കല്യാണി കല്യാണമണ്ഡപത്തിൽ രാവിലെ ഒമ്പതു മുതൽ വൈകിട്ട് നാലുവരെയാണ് പരിപാടി. ഗുരുദർശന രഘന ദിവാകരന്റെ പ്രഭാഷണവുമുണ്ടാവും. പരിപാടിയുടെ വിജയത്തിനായി പെരിന്തൽമണ്ണ യൂണിയൻ ഹാളിൽ ശാഖ ഭാരവാഹികളുടെ യോഗം വിളിച്ചുചേർത്തു. യോഗം ഡയറക്ടർ ബോർഡ് അംഗം രമേശ് കോട്ടയപ്പുറത്ത് സ്വഗതം പറഞ്ഞ ചടങ്ങിൽ യൂണിയൻ സെക്രട്ടറി പാമ്പലത്ത് മണി അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ വാസുകോതറായിൽ, ബാലസുബ്രമണ്യൻ, വനിതാ സംഘം സെക്രട്ടറി പി.പ്രസന്നകുമാരി, സൈബർ സേന ഭാരവാഹി ഗോവിന്ദ സുനിൽ, കൗൺസിലർ എം.ശ്രീധരൻ എന്നിവർ പ്രസംഗിച്ചു.