മലപ്പുറം: ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതം നടത്തിയ മന്ത്രി ജലീൽ രാജി വയ്ക്കുക എന്ന ആവശ്യവുമായി മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി ജില്ലയിലെ പതിനാറ് മണ്ഡലങ്ങളിലും കരിദിനമാചരിച്ചു. ജില്ലാ ആസ്ഥാനത്ത് നടന്ന കരിദിന പ്രതിഷേധ സംഗമം ഡി.സി.സി പ്രസിഡന്റ് വി.വി പ്രകാശ് ഉദ്ഘാടനം ചെയ്തു.ഭരണത്തിന്റെ പകുതി കാലാവധി പിന്നിട്ടപ്പോഴേക്കും ഇടതു സർക്കാർ ലക്ഷണമൊത്ത കൊള്ളസംഘമാണെന്ന് തെളിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രസ്താവിച്ചു. ചടങ്ങിൽ മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡന്റ് കെ.എൻ. ഷാനവാസ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് അൻവർ മുള്ളമ്പാറ, എൻ.കെ അഫ്സൽ റഹ്മാൻ, വി. മുസ്തഫ, പി.എ സലാം, അഷ്റഫ് പാറച്ചോടൻ, എൻ.പി അക്ബർ, ഹക്കീം കോൽമണ്ണ, ഷരീഫ് മുടിക്കോട്, ഷാഫി കാടേങ്ങൽ, എസ്.അദ്നാൻ, ഹുസൈൻ ഉള്ളാട്ട്, സൈഫുല്ല വടക്കുമുറി, കപ്പൂർ സമീർ, ഫെബിൻ കളപ്പാടൻ, നൗഷാദ് പരേങ്ങൽ, ടി.മുജീബ് , അബ്ബാസ് വടക്കൻ, മൻസൂർ പള്ളിമുക്ക്, സഹൽ വടക്കുംമുറി, റവാഷിദ് ആനക്കയം, സി.പി സാദിഖലി, കുഞ്ഞിമാൻ മൈലാടി, ഫാരിസ് പൂക്കോട്ടൂർ, സജീർ കളപ്പാടൻ, പി.കെ ബാവ, എം.പി മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.
തിരൂർ : മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് തിരൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മറ്റി നടത്തിയ പ്രതിഷേധ പ്രകടനത്തിന് തിരൂർ നിയോജക മണ്ഡലം പ്രസിഡന്റ് അഡ്വ. സുബൈർ മൊല്ലഞ്ചേരി, പാർലമെന്റ് പ്രസിഡന്റ് യാസർ പൊട്ടച്ചോല, നിയോജക മണ്ഡലം ഭാരവാഹികളായ പി.സി. അൻസാർ , സി.വി.ജയേഷ് , കെ.റഷീദ് , ജാസി പാറയിൽ, ശിഹാബ് തിരൂർ, മുനീർ തിരുന്നാവായ, കെ.ടി. മുസ്തഫ, റിയാസ്, മുജീബ് വെട്ടിച്ചിറ, സാഹിർ , ദിലീപ്, നൗഷാദ് പരന്നേക്കാട് തുടങ്ങിയവർ നേതൃത്വം നൽകി.