mm
ബുർദ മജ്ലിസിലെ സദസ്

തിരൂരങ്ങാടി: കുണ്ടൂർ ഉസ്താദ് ഉറൂസ് പരിപാടികളിലേക്ക് വിശ്വാസികളുടെ ഒഴുക്ക്. രണ്ടാംദിവസമായ ഇന്നലെ ഉച്ചയ്ക്ക് കുഞ്ഞുവിന്റെ മഖ്ബറ സിയാറത്തോടെ പരിപാടി ആരംഭിച്ചു. തുടർന്ന് മൗലിദ് സദസ് നടന്നു. വൈകിട്ട് കുണ്ടൂർ ഉസ്താദിന്റെ സ്‌നേഹലോകം എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി മജീദ് കക്കാട് ഉദ്ഘാടനം ചെയ്തു. സയ്യിദ് ജലാലുദ്ദീൻ ജീലാനി അദ്ധ്യക്ഷത വഹിച്ചു. അലി

ബാഖവി ആറ്റുപുറം, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, വി.ടി ഹമീദ് ഹാജി, എൻ.വി അബ്ദുറസാഖ് സഖാഫി, അബൂബക്കർ അഹ്സനി തെന്നല, ബാവഹാജി കുണ്ടൂർ, ലത്തീഫ് ഹാജി കുണ്ടൂർ, കുഞ്ഞിമോൻ അഹ്സനി വൈലത്തൂർ എന്നിവർ പ്രസംഗിച്ചു. ശേഷം ദിക്‌ര് ഹൽഖ നടന്നു.