hh
.

മലപ്പുറം: മന്ത്രി കെ.ടി. ജലീലിന്റെ ഭാര്യ എൻ.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി എച്ച്.എസ്.എസിൽ പ്രിൻസിപ്പൽ തസ്തികയിൽ നിയമനം നൽകിയത് സീനിയോറിറ്റി മാനദണ്ഡം പാലിക്കാതെയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദിഖ് പന്താവൂർ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 2016 ഏപ്രിൽ 30ന് പ്രിൻസിപ്പൽ സ്ഥാനത്തുനിന്ന് വിരമിച്ച വിജയരാഘവന് പകരക്കാരിയായാണ് നിയമനം നൽകിയത്. ഹയർ സെക്കൻഡറി സ്‌പെഷ്യൽ റൂൾ പ്രകാരം 12 വർഷത്തെ എച്ച്.എസ്.എസ് അദ്ധ്യാപന പരിചയമാണ് പ്രിൻസിപ്പലിനുള്ള അടിസ്ഥാന യോഗ്യത. ഹയർ സെക്കൻഡറി വകുപ്പ് അംഗീകരിച്ച സീനിയോറിറ്റി ലിസ്റ്റ് പരിഗണിച്ചേ പ്രിൻസിപ്പലിനെ നിയമിക്കാവൂ. ഈ മാനദണ്ഡപ്രകാരം ഫാത്തിമക്കുട്ടിയേക്കാൾ അർഹരായ നാല് അദ്ധ്യാപകരെ മറികടന്നാണ് ജലീലിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയിട്ടുള്ളത്. ഈ അദ്ധ്യാപകർ സ്‌കൂൾ മാനേജർ, ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ് എന്നിവർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സിദ്ദിഖ് പന്താവൂർ പറഞ്ഞു.