sabarimala

മലപ്പുറം : ശബരിമലയിൽ വിശ്വാസികൾ മാത്രം പ്രവേശിച്ചാൽ മതിയെന്നും ശബരിമലയിൽ പോകും മുമ്പ് വാവർ പള്ളിയിൽ സ്ത്രീകൾ പ്രവേശിക്കരുതെന്നും മുസ്ലീം ജമാഅത്ത് കൗൺസിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. പൂക്കുഞ്ഞും സംസ്ഥാന സെക്രട്ടറി പി.എച്ച്. ഫൈസലും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ശബരിമല ദർശനത്തിന് പോകുന്ന എല്ലാ ഭക്തരും വാവർ പള്ളിയിൽ പോയ ശേഷമേ ശബരിമലയിലേക്ക് പോവൂ. വിവാദമുണ്ടാക്കാനും പേരും പ്രശസ്തിയും നേടാനും വേണ്ടി ചില സ്ത്രീകൾ നടത്തുന്ന പോക്കുത്തുകൾക്ക് വാവർ പള്ളി വേദിയാവരുതെന്നും ശബരിമല ദർശനത്തിന് അർഹതയില്ലാത്ത സ്ത്രീകൾ വാവർ പള്ളിയിൽ പ്രവേശിക്കരുതെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു.