മഞ്ചേരി: ലോകത്തിനു തന്നെ മാതൃകയായ മതേതര ആരാധനാകേന്ദ്രമായ ശബരിമലയെ വർഗ്ഗീയതയുടെ വിളനിലമാക്കി മാറ്റി കേരളത്തിൽ രാഷ്ട്രീയലാഭം ലക്ഷ്യമിടുന്ന മാരീചവേഷധാരികളെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പ്രസ്താവിച്ചു.
ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികത്തിന്റെ ഭാഗമായി യുവകലാസാഹിതി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മഞ്ചേരിയിൽ സംഘടിപ്പിച്ച പരിപാടിയിൽ യുവകലാസാഹിതി ജില്ലാ പ്രസിഡന്റ് സതീഷ് ചളിപ്പാടം അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന സെക്രട്ടറി എ.പി.അഹമ്മദ്, സംസ്ഥാന നിർവാഹക സമിതി അംഗം കെ.ബാബുരാജ് ,വനിതാ സാഹിതി ജില്ലാ പ്രസിഡന്റ് എം.ഗിരിജ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി സി.വി.അശോകൻ സ്വാഗതവും വനിതാ സാഹിതി കൺവീനർ സി.സി. സ്വപ്ന നന്ദിയും പറഞ്ഞു.