മലപ്പുറം : പാർട്ടിയും ഭരണവും നിയന്ത്രിക്കുന്ന മോദിയും അമിത് ഷായും രാജ്യത്തെ ഏകാധിപത്യത്തിലേക്കും വർഗ്ഗീയതയിലേക്കും നയിക്കുകയാണെന്ന് ലോക് താന്ത്രിക് ജനതാദൾ (എൽ ജെ ഡി) സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയംസ് കുമാർ പറഞ്ഞു. ലോക് താന്ത്രിക് ജനതാദൾ (എൽ.ജെ.ഡി) ജില്ലാ കൗൺസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോക് താന്ത്രിജില്ലാ പ്രസിഡന്റ് സബാഹ് പുൽപ്പറ്റ അദ്ധ്യക്ഷത വഹിച്ചു.
മലപ്പുറം പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഡിസംബർ 8 ന് കൊണ്ടോട്ടിയിലും പൊന്നാനി പാർലമെന്റ് മണ്ഡലം കൺവെൻഷൻ ഡിസംബർ 15 ന് തിരൂരിലും പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റുമാരുടെ ഏകദിന ക്യാമ്പ് ഡിസംബർ ഒന്നിന് കോട്ടക്കലിലും ചേരാനും കൗൺസിൽ തീരുമാനിച്ചു.
കെ. പി ചന്ദ്രൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വി. കുഞ്ഞാലി, എം. സിദ്ധാർത്ഥൻ, അലി പുല്ലിത്തൊടി, കെ. നാരായണൻ, മേച്ചേരി സെയ്തലവി , പ്രൊഫ. അബ്രഹാം പി മാത്യു, വി. കെ.രാമചന്ദ്രൻ , അഡ്വ. ടി. പി. രാമചന്ദ്രൻ, അഡ്വ. ജനർദ്ദനൻ, ടി. എ ഖാദർ, ഹംസഎടവണ്ണ, കെ.രബിജ, മുഹമ്മദലി മഞ്ഞക്കണ്ടൻ, അലവി പുതുശ്ശേരി തുടങ്ങിയവർ സംസാരിച്ചു.