പെരിന്തൽമണ്ണ: താടിക്കാരുടെ സംഘടനയായ കേരള ബിയേർഡ് സൊസൈറ്റി മലപ്പുറവും ബ്ലഡ് ഡോണേഴ്‌സ് കേരള മലപ്പുറവും സംയുക്തമായി കിംസ് അൽശിഫ ബ്ലഡ് ബാങ്കിലേക്ക് സ്‌നേഹ രക്തം കൈമാറി.
കിംസ് അൽശിഫ ബ്ലഡ് ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ രക്തധാനത്തെ കുറിച്ച് ബ്ലഡ് ബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. കാതറിൻ മാത്യു ക്ലാസെടുത്തു.
ചടങ്ങിൽ അഡ്മിനിസ്‌ട്രേറ്റർ ഗുണശീലൻപിള്ള, ജനറൽ മാനേജർ സി.സതീഷ്, ഓപ്പറേഷൻസ് മാനേജർ പ്രദീപ് കുമാർ, ബി.ഡി.കെ ജില്ലാ കോർഡിനേറ്റർ ജയകൃഷ്ണൻ, കെ.ബി.എസ് ജില്ലാ കോർഡിനേറ്റർ അനസ് അബ്ദുള്ള എന്നിവർ ആശംസകൾ അർപ്പിച്ചു.
സീനിയർ റിലേഷൻ ഓഫീസർ സി.എച്ച് നാസർ സ്വാഗതവും ബ്ലഡ് ബാങ്ക് സൂപ്പർവൈസർ വിൻസി ജോസഫ് നന്ദിയും പറഞ്ഞു.
താടിക്കൂട്ടായ്മയിലെ ജില്ലയിലെ 50 ഓളം പ്രവർത്തകർ സന്നദ്ധ രക്തദാന ക്യാമ്പിൽ പങ്കെടുത്തു.