തിരൂരങ്ങാടി : എ.ആർ നഗർ പുകയൂർ കുന്നത്ത് കരുവാൻകുന്നൻ മൊയ്തീൻ മുസ്ലിയാർ വാഹനാപകടത്തിൽ പരിക്കേറ്റ് മരിച്ച് രണ്ടാഴ്ച്ച കഴിഞ്ഞിട്ടും അപകടത്തിനിടയാക്കിയ വാഹനത്തെക്കുറിച്ചോ ഡ്രൈവറെക്കുറിച്ചോ വിവരം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പ്രക്ഷോഭത്തിനൊരുങ്ങി നാട്ടുകാർ.കഴിഞ്ഞ മാസം 22ന് വൈകുന്നേരമാണ് പുകയൂർ കുന്നത്ത് ജമാഅത്ത് പള്ളിക്ക് സമീപം റോഡരികിൽ നിൽക്കവേ മൊയ്തീൻ മുസ്ലിയാർക്ക് അപകടത്തിൽ പരിക്കേറ്റത് . അപകടത്തിനിടയാക്കിയ വാഹനം നിറുത്താതെ കടന്ന് പോയി. ഈ വാഹനം കണ്ടെത്താത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ സി.കെ. മുഹമ്മദ് ഹാജി ചെയർമാനും കെ.പി.സമീർ കൺവീനറുമായി ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. വലിയപറമ്പിൽ നിന്നും പുകയൂരിലേക്ക് നടത്തിയ പ്രതിഷേധ പ്രകടനത്തിന് സി.കെ.മുഹമ്മദ് ഹാജി , സമദ് പുകയുർ, കെ.കെ.മുസ്തഫ, സി.കെ. വേലായുധൻ ചമ്പയിൽ, അബ്ദുസലാം ഹാജി കാവുങ്ങൽ ,കബീർ പൂളശ്ശേരി, ജാബിർ, എൻ.പി. മുസ്തഫ , കെ.ടി.ഹമീദ്, സുനിൽ കക്കോടൻ , കെ.കെ. അവറാൻ, പി.കെ. ജാഫർ, ഇ.കെ. ഇബ്രാഹിം കുട്ടി, ബഷീർ പുകയൂർ, ഇബ്രാഹിം മൂഴിക്കൻ എന്നിവർ നേതൃത്വം നൽകി.