mm
കുണ്ടൂർ ഉസ്താദ് ഉറൂസിന്റെ ഭാഗമായി നടന്ന പഠനസെഷനിൽ പ്രസംഗിക്കുന്ന മന്ത്രി കെ.ടി.ജലീൽ

തിരുരങ്ങാടി : ഓരോ മതക്കാർക്കും ഓരോ പാർട്ടികളെന്ന അവസ്ഥ രാജ്യത്തിന്റെ അഖണ്ഡത തകർക്കുമെന്ന് മന്ത്രി ഡോ. കെ ടി ജലീൽ
പറഞ്ഞു. കുണ്ടൂർ ഉസ്താദ് ഉറൂസിന്റെ ഭാഗമായി നടന്ന പഠനസെഷനിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മതാന്ധതയും വർഗീയതയും നാട്ടിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുന്നു. വർഗീയ പ്രചാരണങ്ങൾ നടത്തി വോട്ട് നേടി എന്നതിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് ഒരു എം.എൽ.എയുടെ തിരഞ്ഞെടുപ്പ് അസാധുവാക്കിയത്. എത്രയോ ആളുകളെ തീവ്രവാദികളാക്കാൻ അത്യുത്സാഹം കാണിച്ച ആളുകൾക്ക് തന്നെ അവസാനം വർഗീയത പ്രചരിപ്പിച്ച് മതാന്ധത പ്രചരിപ്പിച്ച് വോട്ട് നേടിയതിന്റെ പേരിൽ അംഗത്വം നഷ്ടപ്പെട്ടത് കാവ്യനീതിയാണ്.
മതത്തിന്റെ പേരിൽ ധ്രുവീകരണമുണ്ടാക്കി വോട്ട് നേടുന്നത് നല്ല രീതിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പൊന്മള മുഹ്യിദ്ദീൻകുട്ടി ബാഖവി അദ്ധ്യക്ഷത വഹിച്ചു. ഷാഫി സഖാഫി മുണ്ടമ്പ്ര, ബാവഹാജി കുണ്ടൂർ, ലത്തീഫ് ഹാജി കുണ്ടൂർ, എൻ.വി അബ്ദുറസാഖ് സഖാഫി, മമ്പീതി മുഹമ്മദ് കുട്ടി മുസ്ലിയാർ, സയ്യിദ് ഫള്ൽ ജിഫ്രി കുണ്ടൂർ, അബൂബക്കർ അഹ്സനി തെന്നല തുടങ്ങിയവർ സംബന്ധിച്ചു.