സ്പോർട്സ് മീറ്റ്
മലപ്പുറം: നെഹ്റു യുവകേന്ദ്രയുടെ ഗ്രാമീണ കായികപ്രോത്സാഹന പരിപാടിയുടെ ഭാഗമായി ക്ലസ്റ്റർ- ജില്ലാതലങ്ങളിൽ ഫുട്ബാൾ,വോളിബാൾ, ഷട്ടിൽ ബാഡ്മിന്റൺ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. മത്സരങ്ങൾ ഏറ്റെടുത്തു നടത്താൻ താൽപ്പര്യമുള്ള നെഹ്റു യുവകേന്ദ്രയിൽ അഫിലിയേറ്റ് ചെയ്ത യൂത്ത് ക്ലബ്ബുകൾ നവംബർ 20നകം ഓഫീസുമായി ബന്ധപ്പെടണം.ഫോൺ. 0483- 2734848.
യോഗം 17ന്
മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നടപ്പു വാർഷിക പദ്ധതി നിർവ്വഹണ പുരോഗതി അവലോകനയോഗം മന്ത്രി എ.സി മൊയ്തീന്റെ അദ്ധ്യക്ഷതയിൽ നവംബർ 17ന് രാവിലെ 10ന് മലപ്പുറം നഗരസഭ ടൗൺഹാളിൽ ചേരും.
യോഗ ട്രെയ്നർ
മലപ്പുറം: നാഷണൽ ആയുഷ് മിഷന്റെ ആയുഷ് ഗ്രാമം പ്രൊജക്ടിലേക്ക് യോഗ ട്രെയ്നറെ നിയമിക്കുന്നു. താൽപ്പര്യമുള്ളവർ അസ്സൽരേഖകളും പകർപ്പും സഹിതം അഭിമുഖത്തിനായി നവംബർ 15ന് രാവിലെ 10.30ന് മലപ്പുറം സിവിൽസ്റ്റേഷനിലെ ആയുർവേദ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. ഫോൺ 0483 2734852.
സ്കോളർഷിപ്പ്
മലപ്പുറം: സംസ്ഥാന മോട്ടോർ തൊഴിലാളി ക്ഷേമനിധിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസ സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷ ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ഡിസംബർ 10നകം ജില്ലാ ഓഫീസിൽ ലഭിക്കണം.
ലോഗോ ക്ഷണിച്ചു
മലപ്പുറം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ രൂപകൽപ്പന ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവസരം നൽകുമെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടർ അറിയിച്ചു. ലോഗോ രൂപകൽപ്പന ചെയ്ത് 13 നകം വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫീസിൽ എത്തിക്കണം.
13ന് തുടങ്ങും
മലപ്പുറം: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങൾ നവംബർ 13, 14, 15 തീയതികളിൽ മലപ്പുറം ജി.ബി.എച്ച്.എസ്.എസിൽ നടക്കും. രാവിലെ ഒമ്പതിന് മത്സരങ്ങൾ ആരംഭിക്കും. മത്സരയിനങ്ങളും തീയതിയും ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിൽ നിന്നും ലഭിക്കും.
യോഗം ചേരും
മലപ്പുറം: ജില്ലാ ആരോഗ്യ കുടുംബ ക്ഷേമ സൊസൈറ്റി ആരോഗ്യകേരളം മലപ്പുറം എക്സിക്യുട്ടീവ് യോഗം നവംബർ 16ന് രാവിലെ 10.30ന് ജില്ലാ കളക്ടറുടെ ചേംബറിൽചേരും.
മരംലേലം
മലപ്പുറം: എം.എസ്.പി ഡ്യൂട്ടി ഓഫീസിന് മുൻവശത്തുള്ള ആൽമരം, എം.എസ്.പി ക്വാർട്ടേഴ്സിന് സമീപമുള്ള മഴമരം എന്നിവ എം.എസ്.പി ആസ്ഥാന ക്യാമ്പിൽ നവംബർ 28ന് രാവിലെ 11ന്ലേലം ചെയ്യും.
എം.എസ്.പി കൂട്ടിലങ്ങാടി ഗ്രൗണ്ടിന്റെ അതിർത്തിയിലുള്ള 11തേക്ക്, രണ്ട് വട്ടമരം എന്നിവ എം.എസ്.പി ആസ്ഥാന ക്യാമ്പിൽ ഡിസംബർ 12ന് രാവിലെ 11ന് പുനർലേലം ചെയ്യും.