തിരൂരങ്ങാടി: പ്രവാചക പ്രകീർത്തനങ്ങളുടെ ശീലുകൾ തീർത്ത് കുണ്ടൂർ ഉസ്താദ് ഉറൂസിന് സമാപനം. സമൂഹത്തെ പ്രവാചക സ്‌നേഹത്തിന്റെ വഴിയിലൂടെ നടത്തിയ കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്ലിയാരുടെ 13ാമത് ഉറൂസ് മുബാറകിന്റെ സമാപനമായ ഹുബ്ബുറസൂൽ സമ്മേളനത്തിന് എത്തിയത് ആയിരങ്ങൾ. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒഴുകി എത്തിയ വിശ്വാസികളാൽ ഗൗസിയ്യ കാമ്പസും പരിസരവും നിറഞ്ഞൊഴുകി.
സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനം സയ്യിദ് ഇബ്രാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡണ്ട് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഹുബ്ബുറസൂൽ പ്രഭാഷണം നടത്തി. ഗൗസിയ്യ ഹിഫ്‌ളുൽ ഖുർആൻ കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്കുള്ള സനദ് കാന്തപുരം വിതരണം ചെയ്തു. കോട്ടൂർ കുഞ്ഞമ്മു മുസ്ലിയാർ പ്രാർഥന നടത്തി. പൊന്മള അബ്ദുൽഖാദിർ മുസ്ലിയാർ, കൂറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, എൻ വി അബ്ദുറസാഖ് സഖാഫി, ബാവ ഹാജി കുണ്ടൂർ, അബ്ദുറശീദ് നരിക്കോട് പ്രസംഗിച്ചു. സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി തങ്ങൾ, പൊൻമള അബ്ദുൽഖാദിർ മുസ്ലിയാർ, ഹസൻ മുസ്ലിയാർ വയനാട്, പൊൻമള മുഹ്യിദ്ദീൻകുട്ടി ബാഖവി, അബൂഹനീഫൽ ഫൈസി തെന്നല, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ, സയ്യിദ് സൈനുൽ ആബിദീൻ ജീലാനി, സയ്യിദ് ഫള്ൽ ജിഫ്രി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ക്ലാരി ബാവമുസ്ലിയാർ, നാസർ ഹാജി ഓമച്ചപ്പുഴ, എൻ പി ലത്തീഫ് ഹാജി കുണ്ടൂർ, അബ്ദു ഹാജി വേങ്ങര സംബന്ധിച്ചു.
നേരത്തെ നടന്ന ഫിഖ്ഹ് പഠനം ഡോ. എ.പി അബ്ദുൽ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. അബൂഹനീഫൽ ഫൈസി തെന്നല അധ്യക്ഷത വഹിച്ചു. ചെറുശ്ശോല അബ്ദുൽ ജലീൽ സഖാഫി വിഷയമവതരിപ്പിച്ചു. അശ്രഫ് സഖാഫി വെണ്ണക്കോട്, അബ്ദുല്ല സഖാഫി പ്രസംഗിച്ചു.
തബ്ലീഗിസം വിമർശിക്കപ്പെടുന്നു എന്ന വിഷയത്തിൽ നടന്ന അന്വേഷണം സെഷൻ എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി എം അബൂബക്കർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സയ്യിദ് നൂറുദ്ദീൻ ജിഫ്രി പ്രാർഥന നടത്തി. അബ്ദുൽ അസീസ് സഖാഫി വെള്ളയൂർ അധ്യക്ഷത വഹിച്ചു. അബ്ദു റശീദ് സഖാഫി ഏലംകുളം, അബ്ദു റശീദ് സഖാഫി മേലാറ്റൂർ വിഷയമവതരിപ്പിച്ചു. വി കെ അബ്ദു റഊഫ് സഖാഫി, കരീം അബ്ദുല്ല സഖാഫി ചിറക്കൽ പ്രസംഗിച്ചു. ശേഷം ഖസീദത്തുൽ ഖാദിരിയ്യയും നടന്നു.