youth-league
മന്ത്രി കെ ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഡൂർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്ടർ തലത്തിൽ നടത്തിയ പ്രതിഷേധ യോഗം മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ എൻ ഷാനവാസ് ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം: അനധികൃതമായി ബന്ധു നിയമനം നടത്തിയ മന്ത്രി കെ.ടി ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോഡൂർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്ടർ തലത്തിൽ നടത്തിയ പ്രതിഷേധ യോഗം മലപ്പുറം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.എൻ ഷാനവാസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മുജീബ് ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.ടി ബഷീർ, പ്രവാസി ലീഗ് മണ്ഡലം പ്രസിഡന്റ് സി.എച്ച് യൂസഫ്, മണ്ഡലം എം.എസ്.എഫ് ട്രഷറർ പി.പി മുജീബ്, ജെയ്‌സൽ മങ്ങാട്ടുപുലം, അഫീഫ് പറവത്ത് , സലാം കോഡൂർ എന്നിവർ പ്രസംഗിച്ചു.